Thursday, December 12th, 2019

ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി, നരസിംഹറാവു എന്നിവര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല

Published On:Jun 25, 2019 | 8:27 pm

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി – നെഹ്രു കുടുംബത്തിന് പുറത്തുള്ള ആരുടെയും പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്പേയി, നരസിംഹറാവു എന്നിവര്‍ ചെയ്ത നല്ലകാര്യങ്ങള്‍ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിച്ചിട്ടില്ല.
രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചത് വളരെ കുറച്ചുപേര്‍ മാത്രമാണെന്നാണ് ചിലര്‍ കരുതുന്നത്. മറ്റുള്ളവരുടെയെല്ലാം പേരുകള്‍ അവഗണിക്കപ്പെടുകയും ചിലരുടെ പേരുകള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, തങ്ങള്‍ ചിന്തിക്കുന്നത് അത്തരത്തിലല്ല. ഇന്ത്യയുടെ പുരോഗതിക്കുവേണ്ടി എല്ലാ പൗരന്മാരും പരിശ്രമിച്ചിട്ടുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ ജനാധിപത്യത്തിന് വരുത്തിവച്ച കളങ്കം ഒരിക്കലും മായില്ല. ശക്തവും സുരക്ഷിതവും വികസിതവുമായ ഇന്ത്യ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറേണ്ടിയിരിക്കുന്നു അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 min ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

  • 2
    2 mins ago

    നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

  • 3
    51 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 4
    60 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 5
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 6
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 7
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 8
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 9
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍