Friday, January 22nd, 2021

പ്ലസ്‌വണ്‍ പ്രവേശനം: ക്വാറന്റീനിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം

ലോഗിനിലെ ഓണ്‍ലൈന്‍ ജോയിനിങ് (online joining) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യാം

Published On:Sep 18, 2020 | 12:13 pm

തൃശൂര്‍: കണ്ടെയ്ന്‍മെന്റ് സോണിലും ക്വാറന്റീനിലുമുള്ളവര്‍ക്ക് പ്ലസ് വണ്‍ ഏകജാലക പ്രവേശനം നേടാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നു. അപേക്ഷകര്‍ക്ക് പ്രവേശന നടപടികളുടെ അവസാന തീയതിയായ സെപ്റ്റംബര്‍ 19നകം സ്‌കൂളില്‍ ഹാജരാകാന്‍ സാധിക്കില്ലെങ്കില്‍ ഓണ്‍ലൈനായി പ്രവേശനം നേടാം. ഇതിനായി കാന്‍ഡിഡേറ്റ് ലോഗിനില്‍ സൗകര്യമുണ്ട്. ലോഗിനിലെ ഓണ്‍ലൈന്‍ ജോയിനിങ് (online joining) എന്ന ലിങ്കിലൂടെ പ്രവേശനത്തിന് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യാം. ഇങ്ങനെ അയക്കുന്ന കോപ്പികള്‍ പ്രവേശനം ലഭിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ലോഗിനില്‍ ലഭ്യമാകും.
പ്രിന്‍സിപ്പല്‍ ഓണ്‍ലൈന്‍ വെരിഫൈ ചെയ്ത് സാധുത ഉറപ്പാക്കി പ്രവേശനത്തിന് അനുമതി നല്‍കും. പ്രിന്‍സിപ്പാലിന്റെ അനുമതി ലഭിച്ചാല്‍ ഫീ പേമെന്റ് എന്ന ലിങ്കിലൂടെ ഫീസ് അടച്ച് പ്രവേശനം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ പ്രവേശനം നേടുന്നവര്‍ സ്‌കൂളില്‍ നേരിട്ട് ഹാജരാകുന്ന ഏറ്റവും അടുത്ത ദിവസം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഈ അവസരത്തില്‍ സത്യവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തുകയാണങ്കില്‍ വിദ്യാര്‍ഥിയുടെ പ്രവേശനം റദ്ദാക്കും.

LIVE NEWS - ONLINE

  • 1
    3 hours ago

    ക​ട​യ്ക്കാ​വൂ​ർ പീ​ഡ​നം: അമ്മയ്ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

  • 2
    3 hours ago

    രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 14,545 കോ​വി​ഡ് രോ​ഗി​ക​ൾ

  • 3
    6 hours ago

    തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു

  • 4
    6 hours ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

  • 5
    24 hours ago

    സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

  • 6
    1 day ago

    എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി

  • 7
    1 day ago

    ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഭാ​വ​ന​മാ​ത്രം; പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

  • 8
    1 day ago

    ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ സംസ്‌കാരം ഇന്ന്

  • 9
    1 day ago

    സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ ഇ​ന്ന് ച​ർ​ച്ച ചെ​യ്യും