Wednesday, February 19th, 2020

ഇതാണ് ആ വൈറല്‍ ഗായിക

'ഏക് പ്യാര്‍ കാ നഗ്മാ ഹേ' സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഗാനം ആലപിച്ച ഗായിക

Published On:Aug 14, 2019 | 1:00 pm

‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ഈ ഗാനം ആലപിച്ച ഗായികയെ കഴിഞ്ഞ കുറച്ച്ദി വസങ്ങളായി സോഷ്യല്‍ മീഡിയ തിരയുന്നുണ്ടായിരുന്നു. അത്ര മനോഹരമായിരുന്നു ഈ സ്ത്രീയുടെ ഗാനാലാപനം. മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റഫോമിലിരുന്ന് ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇപ്പോഴിതാ ആ ഗായികയെ കണ്ടെത്തിയിരിക്കുകയാണ്.
രാണു മൊണ്ടാല്‍ എന്നാണ് ഈ സ്ത്രീയുടെ പേര്. ഇവരുടെ മേക്കോവര്‍ ചിത്രങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്നും സ്വന്തം മ്യൂസിക്കല്‍ ആല്‍ബം ചെയ്യാന്‍ വരെ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ വ്യക്തമാക്കുന്നു.
ഇവരുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്ന ആളുകളാണ് രാണു മൊണ്ടാലിന്റെ മേക്കോവര്‍ സ്‌പോണ്‍സര്‍ ചെയ്തത്. മുംബൈ സ്വദേശിയായ ഭര്‍ത്താവ് ബാബു മൊണ്ടാലിന്റെ മരണശേഷം രണാഘട്ടിലേക്ക് തിരിച്ചെത്തിയ രാണു ട്രെയിനില്‍. പാട്ടു പാടിയാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയിരുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    1 hour ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    2 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    3 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    3 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു