പി കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം പി കെ നാരായണന്‍ മാസ്റ്റര്‍(79) അന്തരിച്ചു. മാടായി, പാപ്പിനിശ്ശേരി ഏരിയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. കെ പി ടി യു ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെ എസ് ടി എ രൂപീകരണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തുടക്കം മുതല്‍ കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറിയും റെയ്ഡ്‌കോ മുന്‍ ചെയര്‍മാനുമായിരുന്നു. … Continue reading പി കെ നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു