Monday, April 6th, 2020

പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി

ഇടുക്കി: പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനായിരുന്നു പിജെ ജോസഫിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. തൊടുപുഴയില്‍ പുതുതായി നിര്‍മിച്ച വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിലേക്ക് അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയാണ്. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എംഎം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് … Continue reading "പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി"

Published On:Jan 15, 2019 | 8:01 am

ഇടുക്കി: പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിനായിരുന്നു പിജെ ജോസഫിനെതിരെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. തൊടുപുഴയില്‍ പുതുതായി നിര്‍മിച്ച വിജിലന്‍സ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് വിവാദം. ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് കാണിച്ച് വിട്ടുനിന്നത് മാന്യതയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിലേക്ക് അധ്യക്ഷനായി തെരഞ്ഞെടുത്തത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെയാണ്. ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചു. ചടങ്ങിലേക്ക് വൈദ്യുതി മന്ത്രി എംഎം മണിയെയും ക്ഷണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചടങ്ങിന് എത്താനാകില്ലെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇതോടെ പ്രോട്ടോകാള്‍ പ്രകാരം മന്ത്രി എംഎം മണിയെ അധ്യക്ഷനാക്കി. ഇതില്‍ പ്രതിഷേധിച്ച് സ്ഥലം എംഎല്‍എ പിജെ ജോസഫ് ചടങ്ങില്‍ പങ്കെടുത്തില്ലെന്നും ഇത് ശരിയായില്ലെന്നും മുഖ്യമന്ത്രി തൊടുപുഴയിലെ എല്‍ഡിഎഫ് റാലിയില്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    11 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    11 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    11 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    12 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    12 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    12 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    13 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    13 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും