Wednesday, May 27th, 2020

മുഖ്യമന്ത്രിക്ക് നെതര്‍ലന്‍ഡ്‌സില്‍ സ്വീകരണം

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Published On:May 10, 2019 | 9:35 am

തിരു: യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്‌സിലെത്തി. ആംസ്റ്റര്‍ഡാം വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും മലയാളിസമൂഹം പ്രതിനിധികളും അദ്ദേഹത്തെ സ്വീകരിച്ചു.
നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ എംബസി മുഖ്യമന്ത്രി സന്ദര്‍ശിച്ചു. താന്‍ എഴുതിയ ‘വാട്ട് കാന്‍ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബില്‍ഡിംഗ് കേരള പോസ്റ്റ് 2018 ഫ്‌ളഡ്‌സ്’ എന്ന പുസ്തകം അംബാസഡര്‍ വേണു രാജാമണി മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.
ഖരമാലിന്യസംസ്‌കരണം, ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജര്‍മന്‍, ഡച്ച് കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എ.ആര്‍. എഫ് ട്രാഫിക് സൊല്യൂഷന്‍സ്, ടി.എന്‍.ഒ. ബിഗ് ഡേറ്റാ വാല്യു സെന്റര്‍, സോന്റ ഗ്‌ളോബല്‍ ഇന്‍ഫ്ര തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്.
ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ചവരെ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്‌സിലുണ്ടാവും. അവിടെ നദീപരിപാലന പദ്ധതികള്‍ അദ്ദേഹം സന്ദര്‍ശിക്കും. മന്ത്രിമാരുമായി ചര്‍ച്ചനടത്തും.

 

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്