Monday, September 21st, 2020

വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

രാജ്യത്ത് വ്യോമഗതാഗത മേഖല അനുദിനം വര്‍ധിച്ചു വരികയാണ്.

Published On:Dec 9, 2019 | 12:49 pm

കണ്ണൂര്‍: പ്രവര്‍ത്തനാരംഭത്തില്‍ തന്നെ അന്താരാഷ്ട്ര പദവി നേടുവാന്‍ കഴിഞ്ഞ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികള്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുവദിച്ച പ്രദര്‍ശനവിമാനം അനാവരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് വ്യോമഗതാഗത മേഖല അനുദിനം വര്‍ധിച്ചു വരികയാണ്. ഈയൊരു സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തോടെ കേരളത്തിലെ വിമാനത്താവളങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല. ശബരിമലയുമായി ബന്ധപ്പെട്ട് ഒരു വിമാനത്താവളം തുടങ്ങുവാനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി നടത്തി വന്‍വരുമാനം നേടുവാന്‍ നമുക്കുകഴിയും. ലോകത്തില്‍ പലരാഷ്ട്രങ്ങളും ഇത്തരത്തില്‍ വരുമാനം ഉണ്ടാക്കുന്നുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്നതോടൊപ്പം തന്നെ കാര്‍ഷിക ഉല്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലെത്തിച്ച് കൃഷിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുവാന്‍ നമുക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കെ. ശൈലജടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കിയാല്‍ എം.ഡി വി. തുളസീദാസ് സ്വാഗതവും കെ.പി. ജോസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ആര്‍ട്ട്ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ എന്നിവയുടെ ഉദ്ഘാടനം നടന്നു. നേരത്തേ കുട്ടികള്‍ക്കായുള്ള പ്രത്യേക വിമാനയാത്ര മുഖ്യമന്ത്രി ഫഌഗ്ഓഫ് ചെയ്തതോടെയാണ് വിമാനത്താവള വാര്‍ഷിക ചടങ്ങുകള്‍ ആരംഭിച്ചത്. വിമാനത്തില്‍ കുട്ടികളോടൊപ്പം മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യാത്രചെയ്ത് മാജിക് അവതരിപ്പിച്ചു. 20 തവണ ആകാശവലയം നടത്തിയാണ് വിമാനം തിരിച്ചിറങ്ങിയത്.

 

LIVE NEWS - ONLINE

 • 1
  8 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  8 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  9 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  9 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  9 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  9 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  9 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  10 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  10 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍