Monday, May 25th, 2020

മുന്‍കരുതല്‍ നടപടി ശക്തമാക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം;ജില്ലാ അതിര്‍ത്തി അടച്ചു

അവശ്യ സാധനങ്ങള്‍ ജില്ലാ ഭരണകൂടം വീട്ടിലെത്തിച്ചു കൊടുക്കുമെന്നും കളക്ടര്‍

Published On:Apr 28, 2020 | 10:21 am

പത്തനംതിട്ട; കോട്ടയത്തും ഇടുക്കിയിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം.

പത്തനംതിട്ടയിലേക്ക് പ്രവേശിക്കുന്ന ജില്ലാ അതിര്‍ത്തികള്‍ അടക്കാന്‍ കളക്ടര്‍ പി.ബി നൂഹ് നിര്‍ദ്ദേശിച്ചു. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീല്‍ചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയത് തന്നെ പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിരോധ സംവിധാനങ്ങളായിരുന്നു ജില്ലയില്‍ ഒരുക്കിയത്. രോഗികളുടെ എണ്ണത്തിലും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും മുന്നിലുണ്ടായിരുന്ന പത്തനംതിട്ടയില്‍ എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ സാഹചര്യത്തില്‍ കൂടിയാണ് സമീപ ജില്ലകളില്‍ നിന്നുള്ള രോഗ വ്യപന സാധ്യത കൂടി മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം പ്രതിരോധം ശക്തമാക്കുന്നത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും കൊവിഡ് പോസിറ്റീവ് ആകുന്നതിനെ കുറിച്ച് പഠിക്കാന്‍ പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പത്തനംതിട്ടയില്‍ രോഗലക്ഷണമൊന്നും ഇല്ലാത്ത പതിനെട്ടു വയസുള്ള പെണ്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    13 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    15 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    17 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    19 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    19 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    19 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    19 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്