Tuesday, February 18th, 2020

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പന്തില്ല പകരം സാഹ

മൊത്തം മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Published On:Oct 1, 2019 | 3:27 pm

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കുവേണ്ടി വിക്കറ്റ് കാക്കാന്‍ ഋഷഭ് പന്തില്ല. വൃദ്ധിമാന്‍ സാഹയായിരിക്കും പരമ്പരയില്‍ കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ആര്‍.അശ്വിന്‍ കളിച്ചേക്കുമെന്നും കോലി സൂചിപ്പിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍.
നാളെയാണ് ആദ്യ ടെസ്റ്റ്. മൊത്തം മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
വലിയ പ്രതീക്ഷയോടെയാണ് ടീമില്‍ വന്നതെങ്കിലും ലോകകപ്പിനുശേഷം ബാറ്റിങ്ങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് സാഹയ്ക്ക് നറുക്ക് വീണത്.

 

LIVE NEWS - ONLINE

  • 1
    12 mins ago

    നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

  • 2
    23 mins ago

    കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

  • 3
    1 hour ago

    അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

  • 4
    1 hour ago

    പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും

  • 5
    1 hour ago

    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 6
    1 hour ago

    തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക; ലീഗ് തടസ ഹരജി നല്‍കി

  • 7
    2 hours ago

    ആറ് ജില്ലകളില്‍ ചൂട് വര്‍ധിക്കും

  • 8
    2 hours ago

    മലപ്പുറം സ്വദേശി ദുബായിയില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു

  • 9
    2 hours ago

    കായിക നൊബേല്‍ സച്ചിന്