Monday, February 24th, 2020

പാലാരിവട്ടം; എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നത് ഭയം കൊണ്ടല്ല: ഇബ്രാഹിം കുഞ്ഞ്

പാലത്തിലെ പിഴവ് സാങ്കേതികം മാത്രം

Published On:Sep 18, 2019 | 11:44 am

തിരു: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഭയമില്ലെന്നും അറസ്റ്റ് ചെയ്യുമെന്ന ഭയം കൊണ്ടല്ല താന്‍ എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നതെന്നും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും പാലത്തിലെ പിഴവ് സാങ്കേതികം മാത്രമാണെന്നും ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു.
ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഒരുപാടുണ്ട്. പക്ഷേ, ഏതെങ്കിലും ഉദ്യോഗസ്ഥന്‍ എന്തെങ്കിലും പറഞ്ഞതിന് മറുപടി പറയുന്നത് മന്ത്രിയായിരുന്ന ആള്‍ എന്ന നിലക്ക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ്.
ഞാന്‍ പ്രതിക്കൂട്ടിലാണോ വാദിക്കൂട്ടിലാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അന്വേഷണവുമായി സഹകരിക്കും. വസ്തുതകള്‍ ഫയലില്‍ ഉണ്ട്, അത് പരിശോധിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാരിവട്ടം മേല്‍പാലം നിര്‍മാണ ചുമതലയുള്ള സ്വകാര്യകമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞിന്റേതായിരുന്നെന്ന് ടി.ഒ. സൂരജ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം. കേസില്‍ പ്രതിയായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്.
മേല്‍പാലം നിര്‍മാണത്തിന് മുന്‍കൂറായി നിശ്ചിത തുക നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയില്ലാതിരിക്കെ കമ്പനിക്ക് 8.25 കോടി രൂപ നിര്‍മാണം തുടങ്ങാന്‍ മുന്‍കൂറായി നല്‍കാന്‍ നിര്‍ദേശിച്ചെന്നാണ് ആരോപണം.
പലിശയൊന്നും ഈടാക്കാതെ 8.25 കോടി മുന്‍കൂര്‍ നല്‍കാന്‍ അനുമതി നല്‍കിയത് മന്ത്രിയാണ്. പിന്നീട് താനാണ് ഇതിന് സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശയെക്കാള്‍ രണ്ടുശതമാനം കൂടുതല്‍ ഈടാക്കാന്‍ നിര്‍ദേശിച്ചത്. ഇടപ്പള്ളി മേല്‍പാലം നിര്‍മാണത്തിന് 25 കോടി മുന്‍കൂര്‍ നല്‍കിയത് പലിശയില്ലാതെയാണെന്നും സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    10 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം