Saturday, November 16th, 2019

പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

കാണാതായ ഫയലുകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ്‌

Published On:Oct 15, 2019 | 4:40 pm

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ പൊതുമരാമത്ത് വകുപ്പില്‍നിന്ന് കാണാതായി. കരാറുകാര്‍ക്ക് മുന്‍കൂറായി പണം അനുവദിക്കുന്നതിനുള്ള നോട്ട് ഫയലുകളാണ് കാണാതായത്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഈ രേഖകള്‍ പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഇല്ലെന്ന് കണ്ടെത്തിയത്.
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എക്‌സ്. കമ്പനിക്ക് 8.25 കോടി രൂപയാണ് മുന്‍കൂറായി അനുവദിച്ചത്. നോട്ടുഫയലുകള്‍ പരിഗണിച്ചാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പണം അനുവദിക്കാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ നോട്ട് ഫയലുകള്‍ ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
അതേസമയം, രേഖകള്‍ കാണാത്തതിനാല്‍ ഈ നോട്ടുഫയലുകള്‍ എത്രയുംപെട്ടെന്ന് ഹാജരാക്കണമെന്ന് വിജിലന്‍സ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി രേഖകള്‍ നഷ്ടപ്പെട്ടതാണെങ്കില്‍ അത് ഔദ്യോഗികമായി അറിയിക്കണമെന്നും വിജിലന്‍സ് നിര്‍ദേശം നല്‍കി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    7 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    10 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    14 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    14 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി