Wednesday, February 19th, 2020

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല.

Published On:Aug 26, 2019 | 12:31 pm

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്എം സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. സ്ഥാനാര്‍ഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളിയാണ് റോഷിയുടെ പ്രതികരണം.
സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയത് ജോസ് കെ. മാണിയെയാണ്. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ല. സീറ്റ് ആര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. മാണി കുടുംബത്തില്‍നിന്ന് തന്നെയാണോ സ്ഥാനാര്‍ത്ഥി എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ സീറ്റില്‍ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ്എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും വ്യക്തമാക്കി. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്എം ആണ് മത്സരിക്കുന്നത്. ഈ കീഴ്‌വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

  • 2
    2 hours ago

    ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

  • 3
    3 hours ago

    സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

  • 4
    3 hours ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 5
    3 hours ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 6
    4 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 7
    4 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 8
    4 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 9
    4 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു