Saturday, November 16th, 2019

മോദിയെ ഭീഷണിപ്പെടുത്തിയ പാക് ഗായിക വെള്ളിത്തിര വിടുന്നു

ചെയ്ത തെറ്റുകള്‍് അള്ളാഹു ക്ഷമിക്കട്ടെ

Published On:Nov 6, 2019 | 10:55 am

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയ പാക്ക് ഗായിക വെള്ളിത്തിര വിടുന്നുവെന്ന് വെളിപ്പെടുത്തല്‍. പാക്ക് ഗായികയായ റാബി പിര്‍സദയാണ് പുതിയ പ്രഖ്യാപനം ട്വിറ്റ് ചെയ്ത് രംഗത്തുവന്നിരിക്കുന്നത്. ചെയ്ത തെറ്റുകള്‍ക്ക് അള്ളാഹു ക്ഷമിക്കട്ടെയെന്നും പറഞ്ഞായിരുന്നു ട്വിറ്റ്.
റാബിയുടെ ട്വിറ്റ് ഇങ്ങനെ, ‘ഞാന്‍, റാബി പിര്‍സദ, വെള്ളിത്തിരയില്‍ നിന്നും പിന്‍വാങ്ങുന്നു. എന്റെ തെറ്റുകള്‍ക്ക് അള്ളാഹു ക്ഷമിക്കട്ടെ. എനിക്ക് വേണ്ടി മറ്റുള്ളവരുടെ ഹൃദയത്തെ കുറച്ചുകൂടി മൃദുലമാക്കട്ടെ’
താരത്തിന്റെ നഗ്‌നചിത്രങ്ങളും വീഡിയോകളും അടുത്തിടെ ചോര്‍ന്നിരുന്നു. നവമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പടര്‍ന്നതോടെ ദയവ് ചെയ്ത് അത് മറ്റുള്ളവര്‍ക്ക് കൈമാറരുതെന്ന് അപേക്ഷിച്ച് താരം രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു.
നേരത്തെ പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറുമായി ഒരു പാട്ടിലെ വരികളുടെ പേരില്‍ ഗായിക വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നഗ്‌നവീഡിയോകളും ദൃശ്യങ്ങളും പ്രത്യക്ഷപ്പെട്ടത്. പിന്നില്‍ മേജറാണെന്ന ആരോപണവും ഉയരുന്നുണ്ട്.
ഇന്ത്യന്‍ ജനതയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഭീഷണിപ്പെടുത്തിയാണ് പാക് ഗായിക റാബി പിര്‍സദ ശ്രദ്ധേയയായത്. ട്വിറ്ററില്‍ 50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, വിഷ പാമ്പുകളെയും ചീങ്കണ്ണികളെയും കാണിച്ചാണ് ഇന്ത്യക്കാര്‍ക്കെതിരെയും മോദിക്ക് നേരെയും ഭീഷണി ഉയര്‍ത്തിയത്. മോദിക്കും ഇന്ത്യക്കുമെതിരെ ഒരു കശ്മീരി വനിത എങ്ങനെ തയ്യാറായിരിക്കുന്നു എന്നു പരാമര്‍ശിച്ചുകൊണ്ടാണ് റാബിയുടെ വീഡിയോയുടെ തുടക്കം. ചീങ്കണ്ണികളെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. ഇതെല്ലാം മോദിക്കുള്ള സമ്മാനങ്ങളാണെന്നാണ് റാബി പറയുന്നത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    7 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    10 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    14 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    14 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി