Thursday, December 12th, 2019

പാക് പ്രധാനന്ത്രി ഇംറാന്‍ ഖാനും മോദിയും കൂടിക്കാഴ്ച നടത്തി

ഇംറാനുമായി ഹസ്തദാനത്തിനുപോലും മോദി തയാറായില്ല.

Published On:Jun 15, 2019 | 9:16 am

ബിഷ്‌കേക്ക്: ഭീകരവാദത്തിന് സഹായമൊരുക്കുന്നതിനെതിരെ ഷാങ്ഹായ് സഹകരണ കൂട്ടായ്മ ഉച്ചകോടിയില്‍ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവില്‍, പാക് പ്രധാനന്ത്രി ഇംറാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച തുടങ്ങിയ ഉച്ചകോടിയില്‍ വെള്ളിയാഴ്ച വൈകീട്ടുവരെ ഇംറാനുമായി ഹസ്തദാനത്തിനുപോലും മോദി തയാറായില്ല.
ഭീകരവാദം പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇംറാന്‍ ഖാനെ വേദിയിലിരുത്തി നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞിരുന്നു. കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ഉച്ചകോടിക്കിടെ, വെള്ളിയാഴ്ച വൈകീട്ട് ലീഡേഴ്‌സ് ലോഞ്ചിലാണ് മോദിയും ഇംറാനും സംസാരിച്ചത്. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇംറാനും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തെഴുതിയതിന് രണ്ടാഴ്ചക്കുശേഷമാണ് ബിഷ്‌കെക്കില്‍ ഇരുവരും കണ്ടത്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    41 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്