Wednesday, January 29th, 2020

അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

ബാലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ വ്യോമ പാത അടച്ചിടുകയായിരുന്നു

Published On:Jul 16, 2019 | 9:27 am

ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുത്ത് പാക്കിസ്ഥാന്‍. ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്കാണ് നീക്കിയത്. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.41 മുതല്‍ എല്ലാ വിമാനങ്ങള്‍ക്കും തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാനുള്ള അനുമതി പാക്കിസ്ഥാന്‍ നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്റെ തീരുമാനം എയര്‍ ഇന്ത്യക്ക് നേട്ടമാണ്.
പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണമാണു പാക്കിസ്ഥാനെ പ്രകോപിപ്പിച്ചത്. ബാലാക്കോട്ട് വ്യോമാക്രമണത്തിനുശേഷം സ്വന്തം വ്യോമാതിര്‍ത്തി ഇന്ത്യയും അടച്ചിരുന്നെങ്കിലും എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ വിലക്ക് നീട്ടിക്കൊണ്ടു പോകുകയായിരുന്നു പാക്കിസ്ഥാന്‍. തുടര്‍ച്ചയായ അഞ്ച് തവണയും ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് ആകാശം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിക്കൊണ്ടു പോയിരുന്നു.
അതിര്‍ത്തിലെ വ്യോമസേനാ ബേസുകളില്‍നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ വ്യോമപാത തുറക്കുകയുള്ളൂ എന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. എന്നാല്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു. വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി നോട്ടാം പുറത്തിറക്കി.

 

LIVE NEWS - ONLINE

  • 1
    10 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    10 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    11 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    12 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    14 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    14 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    14 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    15 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    15 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി