Monday, February 24th, 2020

ഉപ്പൂറ്റി വേദന കുറയ്ക്കാം

കുറെയധികം സമയം വെള്ളത്തില്‍ കാലുകുത്തി നിന്ന് ജോലി ചെയ്യുകയോ മാര്‍ബിള്‍ ടൈലുകളില്‍ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തില്‍ കൂടുതല്‍ നേരം നില്‍ക്കുകയോ ചെയ്താലും വേദന വരാം

Published On:Sep 30, 2019 | 9:29 am

പലകാരണങ്ങള്‍ കൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റി വേദന കൂടുതലും കാണുന്നതും. കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തില്‍ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാര്‍ബിള്‍ ടൈലുകളില്‍ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തില്‍ കൂടുതല്‍ നേരം നില്‍ക്കുകയോ ചെയ്താലും വേദന വരാം. എന്നാല്‍ വേദനയെ നിസ്സസാരമായി കാണരുത്. ഇത് പിന്നീട് നടക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കാ. ചികിത്സിച്ചാല്‍ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഉപ്പൂറ്റി വേദനയുള്ള വര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കാലിന്റെ അടിയില്‍ ബോള്‍ വച്ച് അമര്‍ത്തുന്ന മസാജ് ഫലപ്രദമാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് അതില്‍ കാലിറക്കി വയ്ക്കുന്നതും വേദനയ്ക്ക് ശമനം നല്‍കും. ഹൈഹീല്‍/ പോയിന്റ്ഡ് ഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക, ഹീല്‍ ഇല്ലാത്ത പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. ചെരിപ്പില്ലാതെ ദീര്‍ഘദൂരം നടക്കുകയോ നില്‍ക്കുകയോ ചെയ്യരുത്. വീടിനകത്തും ചെരിപ്പ് ഉപയോഗിക്കാം. കാലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുക.
അമിതവണ്ണം നിയന്ത്രിക്കുക. തുടര്‍ച്ചയായി നിന്നുള്ള ജോലിയാണെങ്കില്‍ ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുക. എസ് ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാന്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    10 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    10 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    11 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    13 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    14 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    14 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    14 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    14 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    14 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം