Wednesday, December 11th, 2019

ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്

Published On:Nov 19, 2019 | 7:27 pm

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്താന്‍ രാജ്യത്തെ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ അടക്കമുള്ള ഏജന്‍സികള്‍ക്കാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത്. എന്നാല്‍, ഏതെങ്കിലും വ്യക്തിയുടെ ഫോണ്‍ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്സഭയെ അറിയിച്ചു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമെ ഈ അധികാരം സര്‍ക്കാര്‍ പ്രയോഗിക്കൂ. കേന്ദ്ര സര്‍ക്കാരിന് ഫോണുകള്‍ നിരീക്ഷിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടേയോ സംസ്ഥാനത്തിന് വിവരങ്ങള്‍ ലഭിക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    15 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു