Wednesday, December 11th, 2019

മുടി കൊഴിച്ചില്‍ തടയാന്‍ ഉള്ളി നീര്

ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

Published On:Nov 12, 2019 | 12:57 pm

നര മാറ്റാനും മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാനും ഉള്ളിയുടെ നീര് ഗുണം ചെയ്യും. ഉള്ളിയില്‍ ധാരാളമായി സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തന്മൂലം മുടിയുടെ വളര്‍ച്ച കൂടുതല്‍ വേഗത്തിലാകുകയും ചെയ്യും.
ഒന്നോ രണ്ടോ സവാള അല്ലെങ്കില്‍ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. കഴുകി വൃത്തിയാക്കിയ ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം മിക്‌സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചര്‍മ്മത്തിലെ മുടിയിലും നന്നായി തേച്ച് പിടിപ്പിക്കണം. ഏകദേശം അര മണിക്കൂറെങ്കിലും ഉള്ളി നീര് മുടിയില്‍ ഇരിക്കാന്‍ അനുവദിക്കുക. ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ കുറഞ്ഞ് മുടി തഴച്ച് വളരുന്നതാണ്

LIVE NEWS - ONLINE

  • 1
    35 mins ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 2
    2 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    3 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 4
    3 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു

  • 5
    3 hours ago

    തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ അപകടം പതിവാകുന്നു

  • 6
    3 hours ago

    പൗരത്വ ബില്‍: ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നു: മോദി

  • 7
    3 hours ago

    ഷെയ്ന്‍ നിഗമിനെതിരെ നിര്‍മ്മാതാക്കള്‍ നിയമനടപടിക്ക്

  • 8
    4 hours ago

    പൗരത്വ ഭേദഗതി ബില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ അട്ടിമറിക്കാന്‍: രാഹുല്‍ ഗാന്ധി

  • 9
    4 hours ago

    യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു