Friday, November 27th, 2020

സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രം

ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക.

Published On:Oct 22, 2020 | 9:41 am

വിപണിയില്‍ വില കുതിച്ച് ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണ ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍ അടിയന്തിരമായി ഇളവ് വരുത്താന്‍ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുകൂടാതെ കരിഞ്ചന്ത ഒഴിവാക്കാനുള്ള പരിശോധനകള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി.
രാജ്യത്ത് മിക്ക നഗരങ്ങളിലും റോക്കറ്റ് പോലെയാണ് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ച് ഉയരുന്നത്. പച്ചക്കറികളുടെ കാര്യത്തിലാണ് വിലവര്‍ധന ഏറെ പ്രകടമായത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. ആദ്യപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക. ഇന്ത്യയിലേക്കുള്ള സവാള കയറ്റുമതി കൂട്ടാനുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുകള്‍ ആരംഭിച്ചു. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും കേന്ദ്രം അറിയിച്ചു.
ഉള്ളിയ്ക്ക് പിന്നാലെ ഉരുളക്കിഴങ്ങ്, തക്കാളി, വഴുതനങ്ങ, പയറ്, മുളക് തുടങ്ങിയ അഞ്ച് ഇനങ്ങളുടെ കൂടി വില നിയന്ത്രിക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. കേന്ദ്ര പൊതുവിതരണ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടപടികള്‍.

LIVE NEWS - ONLINE

  • 1
    41 mins ago

    ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 2
    47 mins ago

    ഇബ്രാഹിം കുഞ്ഞ് വീണ്ടും ജാമ്യാപേക്ഷ നല്‍കും

  • 3
    1 hour ago

    സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത

  • 4
    2 hours ago

    ഗോപി കോട്ടമുറിക്കൽ കേരള ബാങ്ക് പ്രസിഡന്റ്; എം.കെ കണ്ണൻ വൈസ് പ്രസിഡന്റ്

  • 5
    3 hours ago

    ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ലും ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് പ്ര​തി​ചേ​ർ​ക്കും

  • 6
    4 hours ago

    രാ​ജ്യ​ത്ത് 43,082 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

  • 7
    4 hours ago

    ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ് ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ്

  • 8
    4 hours ago

    ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് മരണം

  • 9
    4 hours ago

    ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു