Wednesday, February 26th, 2020

നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍?; കോണ്ടസ്റ്റുമായി വണ്ണിന്‍റെ അണിയറപ്രവര്‍ത്തകര്‍

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം സ്‌ന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്

Published On:Feb 13, 2020 | 4:40 pm

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം വണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രം സ്‌ന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഒരു കോണ്ടസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെ കുറിച്ച് ഞങ്ങളോട് പറയൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം ആണ് ഒരുക്കിയിരിക്കുന്നത്.

ONE MAMMOTTY എന്നതിനുള്ള ചിത്ര ഫലം

‘നിങ്ങള്‍ കേരള മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച് ഞങ്ങളോട് പറയൂ. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്ക് ട്രൈലെര്‍ ലോഞ്ചില്‍ വിശിഷ്ടാതിഥികള്‍ ആവാനുള്ള സുവര്‍ണാവസരം. നിങ്ങളുടെ ഉത്തരങ്ങള്‍ വണ്‍ മൂവി ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് / ഇന്‍സ്റ്റാഗ്രാം പേജുകളിലേക്ക് കമെന്റ്സ് ആയോ ഇന്‍ബോക്സ് മെസ്സേജുകളായോ അയക്കൂ. ഉത്തരങ്ങള്‍ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20.’

ജോജു ജോര്‍ജ് ,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇചായീസ് പ്രൊഡക്ഷന്‍സ് ആണ്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകന്‍. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.

One Movie Contest

Mammootty यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०

LIVE NEWS - ONLINE

 • 1
  10 hours ago

  ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

 • 2
  12 hours ago

  സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

 • 3
  13 hours ago

  ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

 • 4
  14 hours ago

  കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

 • 5
  14 hours ago

  സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

 • 6
  14 hours ago

  കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

 • 7
  14 hours ago

  വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

 • 8
  15 hours ago

  വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

 • 9
  15 hours ago

  ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി