Tuesday, February 18th, 2020

ഒമാന്‍ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നു

ഇതിന്റെ ഭാഗമായി 38 പദ്ധതികള്‍ നടപ്പാക്കും

Published On:Oct 9, 2019 | 10:12 am

മസ്‌കത്ത്: സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ഈ രീതിയില്‍ 38 പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചുവരുകയാണെന്ന് പുതുതായി രൂപവത്കരിച്ച പ്രൈവറ്റൈസേഷന്‍ ആന്റ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി (പി.എ.പി.പി) ഇടക്കാല ചെയര്‍മാന്‍ ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ചൊവ്വാഴ്ച സമാപിച്ച സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത ഫോറത്തിലാണ് പി.എ.പി.പി മേധാവി ഇക്കാര്യം അറിയിച്ചത്.&ിയുെ;ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പൊതുസേവനം തുടങ്ങി 11 മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളിലുമായുള്ള വിവിധ മേഖലകളിലാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലുള്ളതെന്ന് ഡോ. ദാഫെര്‍ അവധ് അല്‍ ഷന്‍ഫരി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് രാജകീയ ഉത്തരവിനെ തുടര്‍ന്ന് പ്രൈവറ്റൈസേഷന്‍ ആന്‍ഡ് പാര്‍ട്ണര്‍ഷിപ് പൊതു അതോറിറ്റി നിലവില്‍ വന്നത്. സ്വകാര്യവത്കരണവും സ്വകാര്യ പങ്കാളിത്ത പദ്ധതികളും വേഗത്തിലാക്കാന്‍ ലക്ഷ്യമിട്ടാണ് അതോറിറ്റി രൂപവത്കരിച്ചത്. അതോറിറ്റിക്ക് ഒപ്പം നിലവില്‍വന്ന സ്വകാര്യവത്കരണ നിയമം, സര്‍ക്കാര്‍സ്വകാര്യ പങ്കാളിത്ത നിയമം എന്നിവയുടെ വിവിധ തലങ്ങളിലുള്ള വകുപ്പുകള്‍ക്കും ഉപ വകുപ്പുകള്‍ക്കും നിബന്ധനകള്‍ക്കും രൂപം നല്‍കി വരുകയാണെന്ന് ഡോ. അല്‍ ഷന്‍ഫരി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ഇവക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    7 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി

  • 2
    9 hours ago

    ലൈംഗിക ബന്ധത്തിനു ശേഷം കൊലപ്പെടുത്തിയത് 20 യുവതികളെ; വിധി വന്ന 13 കേസുകളില്‍ പ്രതിയ്ക്ക് ജീവപര്യന്തവും, ആറ് കേസുകളില്‍ വധശിക്ഷയും ,ശാരീരിക ബന്ധത്തിനു ശേഷം സയനൈഡ് കൊടുത്ത് കൊന്ന ആരതി കേസിലും സയനൈഡ് മോഹന് വധശിക്ഷ

  • 3
    9 hours ago

    തിരൂരില്‍ ഒമ്പത് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ മരിച്ചത് ആറ് കുട്ടികള്‍

  • 4
    9 hours ago

    കൂടത്തായി കൊലപാതകം; ജോളിയുടേയും മാത്യുവിന്റേയും ജാമ്യാപേക്ഷ കോടതി തള്ളി

  • 5
    10 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ആറുപേര്‍ കൂടി അറസ്റ്റില്‍

  • 6
    11 hours ago

    ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

  • 7
    11 hours ago

    ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

  • 8
    11 hours ago

    വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

  • 9
    11 hours ago

    വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക