Wednesday, October 21st, 2020

ഒമാനില്‍ രാത്രി യാത്രയ്ക്ക് വിലക്ക്

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക് ഒക്‌ടോബര്‍ 24 വരെ പ്രാബല്യത്തിലുണ്ടാകും

Published On:Oct 12, 2020 | 9:41 am

മസ്‌കത്ത്: ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രി യാത്ര വിലക്ക് നിലവില്‍വന്നു. രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് വിലക്ക്. ഈ സമയം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരിക്കില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള വിലക്ക് ഒക്‌ടോബര്‍ 24 വരെ പ്രാബല്യത്തിലുണ്ടാകും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തനം ആറരയും ഏഴുമണിയും വരെയാക്കി പുനഃക്രമീകരിച്ചിരുന്നു.
യാത്രാ വിലക്ക് കര്‍ശനമായിത്തന്നെ നടപ്പിലാക്കുമെന്ന്് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊലീസ് ആളില്ലാ പേടകങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിക്കും. പട്രോളിങ് ശക്തമാക്കുകയും ചെയ്യും. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ക്കും വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും വിമാന ടിക്കറ്റ് തെളിവായി കാണിച്ചാല്‍ യാത്രാനുമതി ലഭിക്കുമെന്ന് ആര്‍.ഒ.പി അറിയിച്ചു. വൈദ്യുതി, വെള്ളം, ടെലികോം തുടങ്ങി അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ക്ക് യാത്രവിലക്ക് ബാധകമായിരിക്കില്ല.

LIVE NEWS - ONLINE

  • 1
    4 hours ago

    ഇന്ന് 8369 പേർക്ക് കോവിഡ്

  • 2
    7 hours ago

    തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

  • 3
    7 hours ago

    സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

  • 4
    8 hours ago

    സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

  • 5
    11 hours ago

    രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

  • 6
    12 hours ago

    പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

  • 7
    13 hours ago

    ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

  • 8
    1 day ago

    ഇന്ന് 6591 പേർക്ക് കോവിഡ്

  • 9
    1 day ago

    പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും