Wednesday, January 22nd, 2020

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അന്തരിച്ചു

ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Published On:Jan 11, 2020 | 9:12 am

മസ്‌ക്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. ബെല്‍ജിയത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനില്‍ തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അന്ത്യം. സുല്‍ത്താണ് ഖാബൂസിന്റെ വിയോഗത്തെ തുടര്‍ന്ന് ഒമാനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു . 40 ദിവസത്തേക്ക് ദേശീയ പതാക താഴ്ത്തി കെട്ടും.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.
സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലര്‍ത്തിപ്പോന്നു.
ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്റ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

LIVE NEWS - ONLINE

  • 1
    14 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    16 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    16 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    16 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    17 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    19 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    19 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    19 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍