Thursday, April 2nd, 2020

ഒളിമ്പിക്‌സിനും സാധ്യത മങ്ങുന്നു

മനുഷ്യജീവന്‍ വെച്ച് പന്താടരുതെന്നും ഗെയിംസ് മാറ്റിവെക്കണമെന്നും ജപ്പാനില്‍ ജനങ്ങള്‍ മുറവിളി കൂട്ടിത്തുടങ്ങി.

Published On:Mar 18, 2020 | 9:11 am

ടോക്യോ: കായികരംഗത്ത് ഏതാണ്ടെല്ലാ മത്സരങ്ങളും മാറ്റിവെച്ചു. മാറ്റിവെക്കാന്‍ ഇനി പ്രധാനപ്പെട്ട ഒന്നേ ബാക്കിയുള്ളൂ ടോക്യോ ഒളിമ്പിക്‌സ്. ജൂലായ് 24ന് തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന ഒളിമ്പിക്‌സ് സമയത്ത് നടക്കാനുള്ള സാധ്യത അടയുകയാണ്. മനുഷ്യജീവന്‍ വെച്ച് പന്താടരുതെന്നും ഗെയിംസ് മാറ്റിവെക്കണമെന്നും ജപ്പാനില്‍ ജനങ്ങള്‍ മുറവിളി കൂട്ടിത്തുടങ്ങി. വിദേശികളുടെ വരവ് തടയുകയാണ് കൊറോണവൈറസ് നിയന്ത്രിക്കാനുള്ള ഏകമാര്‍ഗമെന്ന് ചില നാട്ടുകാര്‍ പറയുന്നു. ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഒളിമ്പിക്‌സിനെത്തുക.
ഒളിമ്പിക്‌സുമായി മുന്നോട്ടുപോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പന്തിയല്ല. ഗെയിംസിന് സമയമുണ്ട്, അപ്പോഴേക്കും വൈറസ് നിയന്ത്രണവിധേയമാകും എന്നാണ് അവരുടെ പ്രതീക്ഷ.
എന്നാല്‍, ജപ്പാനിലെ കായികരംഗം നിശ്ചലമാണിപ്പോള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുതല്‍ അമേരിക്കന്‍ എന്‍.ബി.എ. വരെയുള്ള വമ്പന്‍ സംഭവങ്ങള്‍ നിര്‍ത്തിവെച്ചുകഴിഞ്ഞു. ഒളിമ്പിക്‌സ് ഒരു വര്‍ഷത്തേക്ക് മാറ്റിവെക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ജപ്പാനില്‍ അത്ര രൂക്ഷമല്ല സ്ഥിതി. 814 പേരിലേ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളൂ. 24 പേര്‍ മരിച്ചു. പക്ഷേ, വിദേശത്തുനിന്ന് ആളുകള്‍ വരുന്നത് തടഞ്ഞില്ലെങ്കില്‍ സ്ഥിതി വഷളാവുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

 

LIVE NEWS - ONLINE

  • 1
    18 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 2
    53 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 3
    20 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 4
    21 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 5
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 6
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 7
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 8
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

  • 9
    22 hours ago

    ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ