Friday, May 29th, 2020

വാളയാറില്‍ ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തിരണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; വേലിചാടിക്കടന്ന് ഫ്യൂസ് ഊരിമാറ്റിയ ശേഷം വൃദ്ധയെ കയറിപ്പിടിച്ചു; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വൃദ്ധ വീണ് ബോധം കെട്ടതോടെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറുക്കി കൊന്നു

കൊലയ്ക്കു ശേഷം പണവും സ്വര്‍ണമാലയും കവര്‍ന്നു

Published On:Mar 5, 2020 | 11:06 am

പാലക്കാട് : വാളയാറില്‍ ഒറ്റയ്ക്കു താമസിക്കുന്ന എഴുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം പണവും സ്വര്‍ണമാലയും കവര്‍ന്നിരുന്നു. വാളയാര്‍ എലപ്പുള്ളിയില്‍ നടന്ന സംഭവത്തില്‍ കരിമിയന്‍കോട് കെ. ബാബുവിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

വയോധികയില്‍ നിന്നും മോഷ്ടിച്ച മാലയും നഷ്ടപ്പെട്ട പണവും ഇയാളില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നലെ രാത്രി വൈകിയാണു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണു വയോധിക പീഡനത്തിന് ഇരയായതായി വ്യക്തമായത്.

വീടിന്റെ വേലി ചാടി കടന്നെത്തിയ പ്രതി ഫ്യൂസ് ഊരി വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് ഇവരെ പീഡിപ്പിച്ചതും. പിടിവലിക്കിടെ മുറിക്കടുത്തേക്കോടിയ വയോധിക തറയിലേക്കു തലയടിച്ചു വീണു ബോധം നഷ്ടമായതേടെ പീഡിപ്പിച്ചു. പിന്നീടു തലയണ ഉപയോഗിച്ചു മുഖത്ത് അമര്‍ത്തി തുണികൊണ്ടു കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ഇതിന് ശേഷം പ്രതി വീടിനു പിന്‍ ഭാഗത്തെ വേലി ചാടിക്കടന്നു രക്ഷപ്പെട്ടു. സംഭവം നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പു പ്രതിയെ സമീപത്തു കണ്ടെന്ന പരിസരവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണു കൊലപാതക വിവരം പുറത്തായത്.

തൊഴിലുറപ്പിന് പണിക്കു പോകാന്‍ വിളിക്കാനെത്തിയവരാണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് 8 വര്‍ഷം മുന്‍പാണു മരിച്ചത്. രണ്ടു പെണ്‍മക്കളെയും വിവാഹം ചെയ്തയച്ചതോടെ മകനാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ മകന്‍ ജീവനൊടുക്കിയതോടെ ഇവര്‍ തനിച്ചായിരുന്നു താമസം.

LIVE NEWS - ONLINE

 • 1
  4 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  4 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  4 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  4 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  4 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  4 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  4 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  4 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  5 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്