Wednesday, September 22nd, 2021

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവിയെന്ന അപൂര്‍വ നേട്ടവുമായാണ് ലോക്നാഥ് ബെഹ്റയുടെ പടിയിറക്കം. ലോക്നാഥ് ബെഹ്റയുടെ വിടവാങ്ങല്‍ പരേഡ് രാവിലെ 7.30ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ ആരംഭിച്ചു. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയിലിരുന്നത്. ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് … Continue reading "സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും"

Published On:Jun 30, 2021 | 9:42 am

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം സംസ്ഥാന പൊലീസ് മേധാവിയെന്ന അപൂര്‍വ നേട്ടവുമായാണ് ലോക്നാഥ് ബെഹ്റയുടെ പടിയിറക്കം. ലോക്നാഥ് ബെഹ്റയുടെ വിടവാങ്ങല്‍ പരേഡ് രാവിലെ 7.30ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ ആരംഭിച്ചു. 2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് ലോക്നാഥ് ബെഹ്റ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയിലിരുന്നത്.

ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും ലോക്നാഥ് ബെഹ്റയാണ്. ഇന്ന് ചേരുന്ന ക്യാബിനറ്റില്‍ പുതിയ ഡിജിപിയെ നിശ്ചയിക്കുന്നതോടെ ലോക്നാഥ് ബെഹ്റ ഔദ്യോഗിക ചുമതലകള്‍ കൈമാറി പോലീസ് ആസ്ഥാനത്ത് നിന്നും പടിയിറങ്ങും. യുപിഎസ് സി കൈമാറിയ മൂന്നംഗ പാനലിലെ ഒരാളെ മന്ത്രിസഭാ യോഗം തീരുമാനിക്കും.

 

LIVE NEWS - ONLINE

  • 1
    3 months ago

    സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

  • 2
    3 months ago

    അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

  • 3
    3 months ago

    സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

  • 4
    3 months ago

    24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

  • 5
    3 months ago

    സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

  • 6
    3 months ago

    രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

  • 7
    3 months ago

    കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

  • 8
    3 months ago

    അനില്‍ കാന്ത് പുതിയ ഡിജിപി

  • 9
    3 months ago

    സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും