Wednesday, February 19th, 2020

എണ്ണമയമുളള ചര്‍മ്മത്തിന്

എണ്ണമയം മുഖകുരു വരാന്‍ കാരണമാവുന്നു

Published On:Aug 20, 2019 | 10:25 am

എണ്ണമയമുള്ള ചര്‍മ്മം പലരുടേയും ഒരു പ്രശ്‌നമാണ്. എണ്ണമയം മുഖകുരു വരാന്‍ കാരണമാവുന്നു. അതിനായി വീട്ടില്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടക്ക് മുഖം നല്ല പോലെ കഴുകുക എന്നതാണ്. രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പും മുഖം കഴുകുന്നത് എണ്ണമയം ഉല്പാദനം തടയും. ഇതിനായി നല്ലൊരു ഫെയ്സ്വാഷും ഉപയോഗിക്കാം.
അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭക്ഷണമാണ്. എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഭക്ഷണക്രമം ഇടയാക്കും. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുന്നതും ഗുണം ചെയ്യും.
എണ്ണമയമുള്ള ചര്‍മ്മം കൂടുതല്‍ മൃദുലവും ഭംഗിയുള്ളതുമാക്കാന്‍ വീട്ടിലിരുന്ന് തന്നെ ഫേഷ്യല്‍ ചെയ്യാം. വീട്ടിലിരുന്ന് നാരങ്ങയും മുട്ടയുടെ വെള്ളയും ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്യാന്‍ സാധിക്കും. എണ്ണമയം നിയന്ത്രിക്കാന്‍ നാരങ്ങ ഏറെ നല്ലതാണ്. മുഖം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ മുട്ടയുടെ വെള്ളയും സഹായകമാണ്. രണ്ട് ടീസ്പൂണ്‍ മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് നല്ല പോലെ കുഴയ്ക്കുക. ശേഷം ഇത് മുഖത്തിടുക. 15 മിനിറ്റെങ്കിലും ഇവ മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം നല്ല പോലെ കഴുകുക. എണ്ണമയം കുറയ്ക്കും

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി