Wednesday, December 11th, 2019

സത്യപ്രതിജ്ഞ ചെയ്തില്ല; തുര്‍ക്കിയില്‍ നുസ്രത്തിന് മാംഗല്യ പന്തല്‍

ന്യൂഡല്‍ഹി: ബംഗാളില്‍നിന്നുള്ള ലോക്‌സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ഇന്നലെ വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാന്‍. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളന കാലയളവിലായിരുന്നു എം.പി.യുടെ വിവാഹം. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും നുസ്രത്ത് ജഹാന്‍ എത്തിയില്ല. നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു … Continue reading "സത്യപ്രതിജ്ഞ ചെയ്തില്ല; തുര്‍ക്കിയില്‍ നുസ്രത്തിന് മാംഗല്യ പന്തല്‍"

Published On:Jun 20, 2019 | 11:29 am

ന്യൂഡല്‍ഹി: ബംഗാളില്‍നിന്നുള്ള ലോക്‌സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖില്‍ ജെയിനും വിവാഹിതരായി. തുര്‍ക്കിയിലെ ബോഡ്രം നഗരത്തില്‍ ഇന്നലെ വിവാഹചടങ്ങുകള്‍. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്.
ബംഗാളിലെ ബസീര്‍ഹട്ട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാന്‍. 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളന കാലയളവിലായിരുന്നു എം.പി.യുടെ വിവാഹം. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും നുസ്രത്ത് ജഹാന്‍ എത്തിയില്ല. നുസ്രത്ത് ജഹാന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ മറ്റൊരു തൃണമൂല്‍ എം.പി.യായ മിമി ചക്രവര്‍ത്തിയും സത്യപ്രതിജ്ഞ ചെയ്യാനെത്തിയില്ല.
ഏതാനുംദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികള്‍ ജൂലൈ നാലിന് കൊല്‍ക്കത്തയില്‍ വിവാഹസല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളും വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

  • 2
    14 hours ago

    ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

  • 3
    14 hours ago

    പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

  • 4
    15 hours ago

    കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

  • 5
    15 hours ago

    കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

  • 6
    15 hours ago

    ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

  • 7
    15 hours ago

    ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

  • 8
    15 hours ago

    ലഹരിമരുന്നുമയി പിടിയില്‍

  • 9
    16 hours ago

    ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു