Saturday, May 30th, 2020

2000 രൂപയുടെ അച്ചടി നിര്‍ത്തിവെച്ചു; 1000 രൂപ നോട്ട് പ്രഖ്യാപിച്ചിട്ടില്ല: ആര്‍ബിഐ

2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകം

Published On:Oct 18, 2019 | 9:35 am

കൊച്ചി: കള്ളനോട്ട് വ്യാപകമായതിനെത്തുടര്‍ന്ന് 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.) നിര്‍ത്തിവെച്ചു. ഈ സാമ്പത്തികവര്‍ഷം ഇതുവരെ 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്നാണ് വിവരാവകാശനിയമപ്രകാരം ആര്‍.ബി.ഐ. നല്‍കിയിരിക്കുന്ന മറുപടി.
മികച്ച രീതിയില്‍ അച്ചടിച്ച 2000 രൂപയുടെ കള്ളനോട്ടുകള്‍ വ്യാപകമാണെന്നും ഇത് തിരിച്ചറിയുക വെല്ലുവിളിയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) വ്യക്തമാക്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് 2018-19 വര്‍ഷം 329.1 കോടി 2000 രൂപാനോട്ടുകളാണ് വിപണിയിലുള്ളത്. ആകെയുള്ള നോട്ടുകളില്‍ മൂന്നുശതമാനംമാത്രമാണിത്. ഒരുവര്‍ഷംമുമ്പ് 336.3 കോടി നോട്ടുകളുണ്ടായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 6.72 ലക്ഷം കോടി രൂപയില്‍നിന്ന് 6.58 ലക്ഷം കോടി രൂപയായും കുറഞ്ഞിട്ടുണ്ട്.
2018-19 സാമ്പത്തികവര്‍ഷം 2000 രൂപയുടെ 4.7 കോടി പുതിയ നോട്ടുകള്‍മാത്രമാണ് ആര്‍.ബി.ഐ. വിതരണം ചെയ്തിട്ടുള്ളത്. 2017-18ല്‍ ഇത് 15.1 കോടി എണ്ണമായിരുന്നു. 2000 രൂപ നോട്ട് ആദ്യമായി പുറത്തിറക്കിയ 201617 സാമ്പത്തികവര്‍ഷം 350 കോടി നോട്ടുകള്‍ പുറത്തിറക്കി. കുറേക്കാലമായി ചില ബാങ്കുകള്‍ 2000 രൂപാനോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറക്കുന്നില്ല. ഇതിനുള്ള കാസറ്റുകള്‍ നീക്കംചെയ്തു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ആര്‍.ബി.ഐ. രേഖകള്‍പ്രകാരം 2018-19 കാലത്ത് പുതിയ രൂപത്തിലുള്ള 500 രൂപാനോട്ടുകളുടെ എണ്ണത്തില്‍ 121 ശതമാനമായിരുന്നു വര്‍ധന. 2000 രൂപയുടെ എണ്ണത്തില്‍ 21.9 ശതമാനവും. 21,847 കള്ളനോട്ടുകളാണ് 2000 രൂപയുടേതായി ഇക്കാലയളവില്‍ പിടിച്ചെടുത്തത്.
ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.). ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അറിയിക്കുമെന്നും ആര്‍.ബി.ഐ. വക്താവ് യോഗേഷ് ദയാല്‍ വ്യക്തമാക്കി.
പുതിയ ഡിസൈനിലുള്ള ആയിരം രൂപയുടെ നോട്ടിന്റെ ചിത്രംസഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം 2000 രൂപയുടെ നോട്ട് അച്ചടിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെയാണ് വ്യാജപ്രചാരണം ശക്തമായത്. സന്ദേശത്തോടൊപ്പമുള്ള ചിത്രത്തിലുള്ള നോട്ടില്‍ മഹാത്മാഗാന്ധിയുടെ ഒപ്പാണുള്ളത്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം ഇന്ത്യന്‍ ഗവണ്‍മെന്റ് എന്നും നല്‍കിയിരിക്കുന്നു. പുതിയ മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകളില്‍നിന്ന് ഏറെ വ്യത്യസ്തതയുള്ള ഡിസൈനാണ് ചിത്രത്തിലുള്ളത്.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    8 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    12 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    12 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    13 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി