Friday, May 7th, 2021

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താന്‍ അനുമതി

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്

Published On:Nov 22, 2020 | 11:41 am

ന്യൂഡല്‍ഹി; രാജ്യത്ത് ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താം. ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകള്‍, പല്ലുകള്‍ എന്നിങ്ങനെയുള്ള സര്‍ജറികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്.
അതേസമയം, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് നിയമപരമായ അംഗീകാരം നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാരീതികളെ കൂട്ടിക്കുഴയ്ക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഐഎംഎ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    1 day ago

    ഒറ്റദിവസം 4.12 ലക്ഷം പുതിയ രോഗികള്‍

  • 2
    2 days ago

    ഇന്ധനവില വീണ്ടും കൂട്ടി

  • 3
    2 days ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

  • 4
    2 days ago

    സംസ്ഥാനത്ത് 41,953 പേര്‍ക്ക് കോവിഡ്

  • 5
    2 days ago

    തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധനവില കൂട്ടി

  • 6
    2 days ago

    മകാരം മാത്യു അന്തരിച്ചു

  • 7
    2 days ago

    ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍

  • 8
    3 days ago

    കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ല

  • 9
    3 days ago

    ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി