Friday, September 25th, 2020

നോബോളുകള്‍ ഇനി തേഡ് അമ്പയര്‍ തീരുമാനിക്കും

ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും

Published On:Dec 6, 2019 | 9:56 am

ദുബായ്: ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ തീരുമാനിക്കുന്ന കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി ഐ.സി.സി. ഇനി നോ ബോളുകള്‍ വിളിക്കുന്നകാര്യത്തില്‍ ഫീല്‍ഡ് അമ്പയര്‍ക്ക് കാര്യമായ തലവേദന ഉണ്ടാകില്ല. ഇനി ഇക്കാര്യം തേഡ് അമ്പയര്‍ തീരുമാനിക്കും.
ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം മുതല്‍ ഫ്രണ്ട് ഫൂട്ട് നോബോളുകള്‍ സംബന്ധിച്ച തീരുമാനമെടുക്കുന്നത് തേഡ് അമ്പയറാകും. മൂന്ന് ട്വന്റി 20കളും മൂന്ന് ഏകദിന മത്സരങ്ങളുമടങ്ങിയ ഇന്ത്യ വിന്‍ഡീസ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും പരീക്ഷണാര്‍ഥം ഈ മാറ്റം നടപ്പാക്കും.
‘ഈ പരീക്ഷണ കാലയളവില്‍ എറിയുന്ന ഓരോ പന്തും നിരീക്ഷിക്കുന്നതും ഫ്രണ്ട് ഫൂട്ട് നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ കണ്ടെത്തേണ്ടുന്ന ചുമതലയും തേഡ് അമ്പയര്‍ക്കായിരിക്കും. ഫ്രണ്ട് ഫൂട്ട് നോബോള്‍ കണ്ടെത്തിയാല്‍ തേഡ് അമ്പയര്‍ ഇക്കാര്യം ഫീല്‍ഡ് അമ്പയറെ അറിയിക്കും. തുടര്‍ന്ന് ഫീല്‍ഡ് അമ്പയര്‍ നോബോള്‍ വിളിക്കും. അതായത് ഇനിമുതല്‍ തേഡ് അമ്പയറുടെ നിര്‍ദേശമില്ലാതെ ഫീല്‍ഡ് അമ്പയര്‍ക്ക് ഫ്രണ്ട് ഫൂട്ട് നോബോള്‍ വിളിക്കാന്‍ സാധിക്കില്ല’, ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ നോബോളിന്റെ കാര്യത്തില്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് സംശയമുണ്ടെങ്കില്‍ മാത്രമാണ് ടി.വി അമ്പയറുടെ സഹായം തേടാറുള്ളത്. എന്നാല്‍ പലപ്പോഴും നോബോളുകളുടെ കാര്യത്തില്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ പിഴവുകള്‍ മത്സരഫലത്തെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ഐ.സി.സി ഇക്കാര്യത്തില്‍ ഒരു മാറ്റംവരുത്താന്‍ ആലോചിച്ചത്.

 

LIVE NEWS - ONLINE

  • 1
    3 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    1 hour ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    2 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    3 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു