Saturday, May 30th, 2020

നഗരസഭ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തും: മുഖ്യമന്ത്രി

ജയരാജനെ എതിര്‍ത്താലും ലോഹ്യം കൂടിയാലും മരിക്കുമെന്നാണ് കണ്ണൂരിലെ അവസ്ഥ. കെ എം ഷാജി

Published On:Jun 24, 2019 | 11:41 am

തിരു: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതോരു ശ്രമവുമുണ്ടായിട്ടില്ല. സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങിയിരുന്നു. ഭരണപരമായ വീഴ്ച അന്വേഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ പി. ജയരാജനെ ഉപയോഗിക്കുകയാണെന്ന് പിണറായി പറഞ്ഞു. ഇത്തരം ബിംബങ്ങളെ ഉപയോഗിക്കാന്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ഇത് വെച്ച് സി.പി.എമ്മിനെ വേട്ടയാടിക്കളയാമെന്ന് കരുതരുത്. ആന്തൂര്‍ വിഷയത്തില്‍ സി.പി.എം നേതാവ് എം.വി ഗോവിന്ദനെ ആക്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. നഗരസഭ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരായ അപ്പീലുകള്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കും. ഇതിനായി കൊച്ചിയിലും കോഴിക്കോടും ട്രിബ്യൂണല്‍ തുടങ്ങും. നഗരസഭ സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. മൊഴി നല്‍കിയിട്ടും ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കെ.എം ഷാജി ചൂണ്ടിക്കാട്ടി. പി. ജയരാജനെ കണ്ടതിന്റെ പേരിലാണ് സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കാതിരുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഓരോ ജീവിതവും ഓരോ ഫയലാണ്. പി. ജയരാജനെ എതിര്‍ത്താലും അനുകൂലിച്ചാലും മരിക്കുമെന്നാണ് കണ്ണൂരിലെ അവസ്ഥ. ആന്തൂര്‍ നഗരസഭാ അധ്യക്ഷക്ക് ധിക്കാരമാണ്. സാജന്‍ ഒരു രക്തസാക്ഷിയാണെന്നും അതില്‍ സഭയിലുള്ള 140 പേര്‍ക്കും പങ്കുണ്ടെന്നും ഷാജി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉണ്ടാക്കാം, എന്നാല്‍ പ്രവാസികളെ പറ്റില്ലെന്നും ഷാജി പറഞ്ഞു.
സാജന്റെ മരണത്തില്‍ മുഖ്യമന്ത്രിക്ക് കുറ്റബോധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ ഒരു ബിംബമായി മാറിയിരിക്കുകയാണ്. ശ്യാമളയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    5 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    5 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    5 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    5 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    5 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    6 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്