Saturday, December 14th, 2019

കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

ഇന്നലെ പുലര്‍ച്ചെയാണ് നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്.

Published On:Aug 8, 2019 | 9:55 am

തൃശൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ പുലര്‍ച്ചെയാണ് ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തുനിന്നും നിഷാദ് ഹസനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യ പ്രതീക്ഷക്കും അക്രമികളുടെ മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ കഴിഞ്ഞ വെള്ളിയാഴ്ചയാണു റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂരിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നു പറയുന്നു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 2
    26 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 3
    26 mins ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 4
    27 mins ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 5
    32 mins ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍

  • 6
    57 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍, ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ല

  • 7
    1 hour ago

    കാറില്‍ നിന്ന് ഇറക്കിവിട്ട കുട്ടി മരിച്ച സംഭവം; ഡ്രൈവര്‍ റിമാന്‍ഡില്‍

  • 8
    2 hours ago

    ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കം; യുവാവിന്റെ ബൈക്ക് കത്തിച്ചു

  • 9
    2 hours ago

    അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സി.പി.എം