Thursday, April 2nd, 2020

‘’സന്തോഷത്തോടെയാണ് അത് ചെയ്തത്, ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു’’: ആരാച്ചാര്‍ പവന്‍ ജല്ലാദ്

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള പവന്‍ ജല്ലാദ് ആണ് നാല് വധശിക്ഷകളും നടപ്പാക്കിയ ആരാച്ചാര്‍

Published On:Mar 20, 2020 | 11:57 am

നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ നാലുപ്രതികളുടെയും വധശിക്ഷ അവസാനം ഇന്ന് രാവിലെ തീഹാര്‍ ജയിലില്‍ നടപ്പായി. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് നാലു പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയത്. നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ക, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷയാണ് ഇന്ന് നടപ്പായത്.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള പവന്‍ ജല്ലാദ് ആണ് നാല് വധശിക്ഷകളും നടപ്പാക്കിയ ആരാച്ചാര്‍. നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ തന്നെ തെരഞ്ഞെടുത്തതാണ് പവന്‍ ജല്ലാദിനെ. ഉത്തര്‍പ്രദേശിലെ ഏക സര്‍ട്ടിഫൈഡ് ആരാച്ചാരാണ് പവന്‍. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍, ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ട് യുപി ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു. കര്‍ശന സുരക്ഷയായിരുന്നു 57കാരനായ പവന്‍ ജല്ലാദിന് ഏര്‍പ്പെടുത്തിയിരുന്നത്.

‘’സന്തോഷത്തോടെയാണ് അത് ചെയ്തത്, ഈ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു’’: ആരാച്ചാര്‍ പവന്‍ ജല്ലാദ്

”എന്‍റെ ജീവിതത്തിലിന്ന് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയതിന് ശേഷം ഞാന്‍ സന്തോഷിക്കുകയാണ്. ഈ ദിവസത്തിനായി കാലങ്ങളായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ദൈവത്തിനും ജയില്‍ അധികൃതര്‍ക്കും ഞാന്‍ നന്ദിപറയുന്നു.” -വധശിക്ഷ നടപ്പാക്കിയതിന് ശേഷം പവന്‍ ജല്ലാദ് പറഞ്ഞു.

ശിക്ഷയ്ക്കു 3 ദിവ‌സം മുൻപേ പവൻ ജയിലിലെത്തി. പ്രതികളെ താമസിപ്പിച്ചിരിക്കുന്ന മൂന്നാം നമ്പർ ജയിലിലെ സെല്ലിനു സമീപമായിരുന്നു രാത്രിയുറക്കം. ‘’മുത്തച്ഛന്‍റെയും അച്ഛന്‍റെയും കൂടെ സഹായിയായി പോയപ്പോൾ മനസ്സ് ചെറുതായി വിങ്ങിയിരുന്നു. പക്ഷേ, ഇത്തവണ അതുണ്ടായില്ല കാരണം എനിക്കും ഒരു മകളുണ്ട്.’’-വധശിക്ഷ നടപ്പാക്കിയ പവൻ ജല്ലാദ് പറഞ്ഞു

മീററ്റ് ജയിലില്‍ മാസം 5000 രൂപ ശമ്പളത്തിനാണ് പവന്‍ ജല്ലാദ് ജോലിചെയ്യുന്നത്. വധശിക്ഷ നടപ്പാക്കിയാൽ ഒരാള്‍ക്ക് 25,000 രൂപ വീതം പ്രതിഫലം ലഭിക്കും. നാല് പ്രതികളെ തൂക്കിലേറ്റിയതിന് ഒരു ലക്ഷം രൂപ ലഭിക്കും. ഈ പണംകൊണ്ട് മകളുടെ വിവാഹം നടത്തണമെന്നാണ് പവന്‍ ജല്ലാദിന്‍റെ ആഗ്രഹം.

pavan nirbhya എന്നതിനുള്ള ചിത്ര ഫലം

ആരാച്ചാര്‍മാരുടെ പരമ്പരയില്‍ ജനിച്ച വ്യക്തിയാണ് പവന്‍ ജല്ലാദ്. ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍ എന്നാണ് അര്‍ത്ഥം. ശിക്ഷ നടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍.

കുട്ടിക്കാലം മുതലേ പവന് ആരാച്ചാര്‍ ആകണമെന്നുതന്നെയായിരുന്നു ആഗ്രഹം. അദ്ദേഹത്തിന്‍റെ അച്ഛനും മുത്തച്ഛനും എല്ലാം ആരാച്ചാര്‍മാരായിരുന്നു. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തില്‍ തന്നെ വധശിക്ഷയ്ക്ക് സാക്ഷിയായിട്ടുണ്ട് പവന്‍

LIVE NEWS - ONLINE

 • 1
  20 hours ago

  ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

 • 2
  21 hours ago

  സാലറി ചലഞ്ചിന് അംഗീകാരം

 • 3
  21 hours ago

  പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

 • 4
  21 hours ago

  സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

 • 5
  21 hours ago

  പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

 • 6
  21 hours ago

  ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്

 • 7
  21 hours ago

  ‘അച്ഛന്‍ ഇതുവരെ ചെയ്ത കാര്യങ്ങള്‍ പലരും മനപൂര്‍വം അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു’; സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ

 • 8
  21 hours ago

  പാചക വാതക വില കുത്തനെ കുറഞ്ഞു

 • 9
  22 hours ago

  കൊവിഡ്: രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പരീക്ഷണമെന്ന് യു.എന്‍