Wednesday, January 22nd, 2020

നിര്‍ഭയ കേസ്: പ്രതികളെ 22ന് തൂക്കിലേറ്റും

തിതിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

Published On:Jan 14, 2020 | 4:17 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട നാലുപ്രതികളില്‍ രണ്ടുപേര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികള്‍. ജസ്റ്റിസുമാരായ എന്‍.വി. രമണ, അരുണ്‍ മിശ്ര, ആര്‍.എഫ്. നരിമാന്‍, ആര്‍. ബാനുമതി, അശോക് ഭൂഷന്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ കേസില്‍ ആകെ ആറ് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി രാം സിങ് തിഹാര്‍ ജയിലില്‍ തടവില്‍ കഴിയവേ തൂങ്ങിമരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജൂവനൈല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി.
മറ്റു നാലുപേര്‍ക്കുള്ള മരണ വാറന്റ് ഡല്‍ഹി അഡീഷണല്‍ കോടതി ജനുവരി ഏഴിന് പുറപ്പെടുവിച്ചിരുന്നു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ഡമ്മി തൂക്കിലേറ്റിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    21 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    21 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍