Friday, September 25th, 2020

നിര്‍ഭയ കേസ് പ്രതിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്

Published On:Feb 14, 2020 | 4:00 pm

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.  ഫെബ്രുവരി ഒന്നിനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളിയത്. നിയമപ്രകാരമുള്ള നടപടികള്‍ പാലിച്ചല്ല രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതെന്ന വാദമാണ് കോടതിയില്‍ വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ ഉയര്‍ത്തിയത്.
ദയാഹര്‍ജി തള്ളിയതിനെതിരെ കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍ ശര്‍മ, അക്ഷയ് കുമാര്‍ എന്നിവരുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    52 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    4 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    6 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു