Tuesday, April 7th, 2020

ന്യൂസിലന്റ് പര്യടനത്തിലും സഞ്ജു ഇല്ല

വിക്കറ്റിനു പിന്നില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച സഞ്ജു ടീമിലെത്തുമെന്ന് പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.

Published On:Jan 13, 2020 | 9:29 am

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്താതെ ന്യൂസിലന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 24ന് തുടങ്ങുന്ന ഇന്ത്യയുടെ ന്യൂസിലന്റ്് പര്യടനത്തില്‍ അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്.
ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ഭുംറ, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശാര്‍ദൂല്‍ താക്കൂര്‍.
ലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇറങ്ങിയ സഞ്ജു പക്ഷേ, ഒരു സിക്‌സര്‍ പറത്തി പുറത്തായിരുന്നു. എന്നാല്‍, വിക്കറ്റിനു പിന്നില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ സഞ്ജു ടീമിലെത്തുമെന്ന് പ്രതീക്ഷകള്‍ ഉയര്‍ന്നിരുന്നു.
നേരത്തെ, ബംഗ്ലാദേശിനെതിരായ ട്വന്റി20 ടീമില്‍ എത്തി തുടര്‍ന്ന് എട്ട് മത്സരങ്ങള്‍ കാത്തിരുന്ന ശേഷമാണ് സഞ്ജു ലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടത്. ഒരു മത്സരം മാത്രം കളിപ്പിച്ച് സഞ്ജുവിനെ ഒഴിവാക്കുന്നത് വന്‍ വിമര്‍ശനത്തിനു കാരണമാകുമെന്നതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    19 mins ago

    മരുന്ന് കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കും: അമേരിക്കയുടെ മുന്നറിയിപ്പ്

  • 2
    30 mins ago

    കണ്ണൂരിൽ നായാട്ടിന് പോയ സംഘത്തിലെ ആൾ വെടിയേറ്റ് മരിച്ചു

  • 3
    38 mins ago

         നടൻ ശശി കലിംഗ അന്തരിച്ചു

  • 4
    20 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 5
    20 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 6
    20 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 7
    21 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 8
    21 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 9
    21 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു