Friday, November 15th, 2019

മലയാളികള്‍ക്ക് ഓണാശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി

മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു.

Published On:Sep 10, 2019 | 9:36 am

വില്ലിംഗ്ടണ്‍: ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഓണം ആഘോഷിച്ച് കൊണ്ടിരിക്കുന്ന വേളയില്‍ ആശംസകളുമായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും. മലയാളിയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗവുമായ പ്രിയങ്ക രാധകൃഷ്ണനൊപ്പമാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍ മലയാളി സമൂഹത്തിന് ആശംസകള്‍ നേര്‍ന്നത്. ന്യൂസിലന്‍ഡിലെ മലയാളി സമൂഹത്തിന് സന്തോഷപ്രദമായ ഓണാശംസകള്‍ നേരുന്നുവെന്ന് അവര്‍ പറഞ്ഞു.
സമാധനത്തോടെയും സന്തോഷത്തോടെയും എല്ലാ കുടുംബങ്ങളും ഓണാഘോഷം ആനന്ദകരമാക്കണമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി പറഞ്ഞു. മലയാളി സമാജങ്ങള്‍ക്കും അവര്‍ ആശംസകള്‍ നേര്‍ന്നു. ന്യൂസിലന്‍ഡിലടക്കമുള്ള വിദേശ രാജ്യങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ വിപുലമായ ഓണോഘോഷ പരിപാടികളാണ് നടന്ന് വരുന്നത്.

 

LIVE NEWS - ONLINE

  • 1
    7 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    11 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    12 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    12 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    14 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    14 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    14 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    15 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    15 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട