Thursday, October 22nd, 2020

ടെസ്റ്റ് പരമ്പരയും ന്യൂസിലന്റിന്

24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Published On:Mar 2, 2020 | 9:06 am

ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലാന്റ് സ്വന്തമാക്കി. നേരത്തെ ഏകദിനവും ന്യൂസിലന്റിന് ഇന്ത്യ അടിയറ വെച്ചിരുന്നു.
രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ശേഷിക്കെ ഏഴ് വിക്കറ്റിന് ന്യൂസിലന്റ് ലക്ഷ്യം നേടി. തുടക്കത്തില്‍ ബ്ലണ്ടലും ലാതമും നേടിയ അര്‍ധസെഞ്ചുറികളാണ് ന്യൂസിലന്റിന് വിജയം അനായാസമാക്കിയത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലായിരുന്നു രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. 124 റണ്‍സിന് ഇന്ത്യ പുറത്തായി.
24 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അത്രക്ക് പരിതാപകരമായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ്. എന്നാല്‍ രണ്ടാമിന്നിംഗ്‌സില്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് കിവീസ് ബാറ്റിംഗ് തുടങ്ങിയത്.
രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ട് തോല്‍വികളാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
ന്യൂസീലാന്‍ഡുമായി ടി20, ഏകദിനം, ടെസ്റ്റ് എന്നീ പരമ്പരകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ടി20 ഒഴികെ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ കിവിസിന് മുന്നില്‍ പരാജയം രുചിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    4 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    5 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    6 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    8 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    9 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    9 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല