Wednesday, February 26th, 2020

കിവികളുടെ ചിറകരിഞ്ഞ അയ്യര് കുട്ടി

ശ്രേയസാണ് മാന്‍ ഒഫ് ദ മാച്ച്.

Published On:Jan 25, 2020 | 9:31 am

ഓക്‌ലാന്റ്: കിവികളുടെ നാട്ടിലെത്തി ആദ്യ മത്സരത്തില്‍ത്തന്നെ ഇന്ത്യക്ക് തകര്‍പ്പന്‍ജയം. അഞ്ചു മത്സര പരമ്പരയിലെ ആദ്യ ട്വന്റി 20യില്‍ ആറ് വിക്കറ്റിനാണ് കിവീസിനെ കീഴടക്കിയത്.
ഓക്‌ലന്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി കിവീസിനെ ബാറ്റിംഗിന് ക്ഷണിച്ചു. തുടക്കത്തിലേ തകര്‍ത്തടിച്ച കിവീസ് 203/5 എന്ന സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ 19 ഓവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടമാക്കി ഇന്ത്യ ലക്ഷ്യം കണ്ടു. കോളിന്‍ മണ്‍റോ (59), കേന്‍ വില്യംസണ്‍ (55), റോസ് ടെയ്‌ലര്‍ (54 നോട്ടൗട്ട്) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ മികവിലാണ് കിവീസ് മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച കെ.എല്‍. രാഹുലും (56), വിരാട് കൊഹ്‌ലിയും(48), അപരാജിത അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരും (58 നോട്ടൗട്ട്) ഇന്ത്യയെ് വിജയത്തിലേക്ക് നയിച്ചു. തകര്‍ത്തടിച്ച ശ്രേയസാണ് മാന്‍ ഒഫ് ദ മാച്ച്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    14 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി