Sunday, May 31st, 2020

2018 റെനോ ക്വിഡ്; വില 2.66 ലക്ഷം രൂപ മുതല്‍

റിവേഴ്സ് പാര്‍ക്കിങ് ക്യാമറ മോഡലിന്റെ ഫീച്ചറാണ്

Published On:Aug 2, 2018 | 8:53 am

2018 റെനോ ക്വിഡ് വിപണിയില്‍ പുറത്തിറങ്ങി. പുതിയ മാറ്റങ്ങളോടയാണ് റെനോ ക്വിഡ് വരവ്. 2.66 ലക്ഷം രൂപ മുതലാണ് പുതിയ റെനോ ക്വിഡിന് ദില്ലി എക്സ്ഷോറൂം വില. റിവേഴ്സ് പാര്‍ക്കിങ് ക്യാമറ ഈ മോഡലിന്റെ പ്രധാന ഫീച്ചറാണ്. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ഓപ്ഷനല്‍ 7.0 ഇഞ്ച് MediaNav ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മോഡലിന്റെ അകത്തള വിശേഷങ്ങളാണ്.
പവര്‍ സ്റ്റീയറിംഗ്, എഞ്ചിന്‍ ഇമൊബിലൈസര്‍, മൂന്ന് – നാല് സ്പീഡ് മാനുവല്‍ എസി, പവര്‍ വിന്‍ഡോ, ട്രാഫിക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന ക്വിഡ് വകഭേദത്തിന് മാത്രമെ ലഭിക്കുകയുള്ളു. എട്ടു വകഭേദങ്ങളാണ് പുതിയ റെനോ ക്വിഡില്‍ ലഭ്യമാവുക.
നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് 2018 റെനോ ക്വിഡിലും തുടരുന്നത്. 800 സിസി എഞ്ചിന്‍ പതിപ്പ് 52 bhp കരുത്തും 72 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം 999 സിസി എഞ്ചിന് 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ ലഭ്യമാണ്. ഫിയറി റെഡ്, പ്ലാനറ്റ് ഗ്രെയ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് നിറങ്ങള്‍ ക്വിഡ് സ്വന്തമാക്കാം. നാലു വര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റാണ് ഹാച്ച്ബാക്കില്‍ കമ്പനി നല്‍കുന്ന വാറന്റി.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    11 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌