ഡിസംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
ഡിസംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
രണ്ട് ദിവസത്തേക്ക് സൗജന്യമായി നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാന്‍ അവസരം. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കാണ് 48 മണിക്കൂര്‍ നേരം തങ്ങളുടെ ഉള്ളടക്കങ്ങള്‍ സൗജന്യമായി ആസ്വദിക്കാന്‍ നെറ്റ്ഫ്ലിക്സ് അവസരം ഒരുക്കുന്നത്. ഡിസംബര്‍ മാസത്തിലെ ആദ്യ ആഴ്ചയിലെ രണ്ട് ദിവസങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.
അടുത്ത മാസം അഞ്ച്, ആറ് തീയതികളിലാണ് നെറ്റ്ഫ്ലിക്സ് സൗജന്യമായി തങ്ങളുടെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുക.
അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണി മുതല്‍ ആറിന് അര്‍ദ്ധരാത്രി 12 മണി വരെ ആണ് ഓഫര്‍ ലഭിക്കുക. പേര്, ഇമെയില്‍ വിലാസം, പാസ്വേര്ഡ് എന്നീ വിവരങ്ങള്‍ നല്കിയാല് ഈ ഓഫര്‍ ലഭിക്കും. ഇത് വഴി നെറ്റ്ഫ്ലിക്സിലെ സിനിമ, സീരീസ്, ഡോക്യുമെന്ററി, റിയാലിറ്റി ഷോ തുടങ്ങിയവയെല്ലാം സൗജന്യമായി ആസ്വദിക്കാനാകും.