Tuesday, October 15th, 2019

നിക്ഷേപക സംഗമം: മുഖ്യമന്ത്രി ദുബായിയില്‍

ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കും

Published On:Oct 4, 2019 | 9:35 am

ദുബായ്: കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താന്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. ഡല്‍ഹിയില്‍നിന്ന് വൈകീട്ട് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറല്‍ വിപുല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കി.
പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ.യില്‍ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് മുഹൈസിനെ മദീന മാളിന് പിന്‍വശം ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രവാസികളുമായി മുഖ്യമന്ത്രി സംവദിക്കും. ഞായറാഴ്ച ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുടെ ഉച്ചഭക്ഷണ വിരുന്നിന് മുഖ്യമന്ത്രിക്ക് ക്ഷണമുണ്ട്. അന്ന് വൈകുന്നേരം മുഖ്യമന്ത്രി മടങ്ങും.
നിക്ഷേപം സംബന്ധിച്ച പ്രവാസികളുടെ അഭിപ്രായം അറിയുന്നതിന് സര്‍ക്കാര്‍ സര്‍വേ നടത്തുന്നുണ്ട്. സര്‍വെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ മേഖലകളില്‍ നിക്ഷേപം ക്ഷണിക്കാം എന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കും. സ്മാര്‍ട്ട് സിറ്റി എം.ഡി. ബാജു ജോര്‍ജിനെ നിക്ഷേപ കമ്പനിയുടെ സി.ഇ.ഒ. ആയി നിയമിച്ച് കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനം എടുത്തിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    9 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    9 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    9 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു