Sunday, November 17th, 2019

ചര്‍മ്മസംരക്ഷണത്തിനായി ആര്യവേപ്പ്

മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ആര്യവേപ്പിന്‍ ഇല സഹായിക്കും

Published On:Nov 6, 2019 | 10:18 am

മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകള്‍ മായാനും മുഖം തിളക്കമുള്ളതാക്കാനുമെല്ലാം ആര്യവേപ്പിന്‍ ഇല സഹായിക്കും. ഇനി ഇത്തരത്തില്‍ ഉപയോഗിച്ചു തുടങ്ങാം.
ആര്യവേപ്പിലകളെ സ്‌കിന്‍ ടോണര്‍ ആയും ഉപയോഗിക്കാം. ഇതിനായി ഒരുപിടി ഇലകള്‍ നന്നായി തിളപ്പിക്കുക. ഇനി ഈ വെള്ളമാണ് ‘ടോണര്‍’ ആയി ഉപയോഗിക്കേണ്ടത്. അല്‍പം പഞ്ഞി ബോളുകളായി ചുരുട്ടിയെടുത്ത് ഈ വെള്ളത്തില്‍ മുക്കി മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. മുഖക്കുരു പരിഹരിക്കാന്‍ ഇത് ഏറെ സഹായിക്കും. ഇതിനായി ഒരുപിടി ആര്യവേപ്പില അരച്ച് പേസ്റ്റ് പരുവത്തിലാക്കാം. ഇനി, ഇതിലേക്ക് അല്‍പം കടലമാവും റോസ് വാട്ടറും ചേര്‍ക്കുക. നന്നായി ചേര്‍ത്ത് യോജിപ്പിച്ച ഈ മിക്സ് മുഖത്ത് പുരട്ടി, ഉണങ്ങും വരെ സൂക്ഷിക്കുക. ഉണങ്ങിക്കഴിഞ്ഞ് നേരിട്ട് കഴുകിക്കളയാതെ, അല്‍പം വെള്ളം തൊട്ട് മുഖത്ത് അധികം ബലം കൊടുക്കാതെ തേച്ചുകൊണ്ടിരിക്കണം. ഒരു സ്‌ക്രബിന്റെ ഗുണം കൂടി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. മുഖത്തെ കറുത്ത കുത്തുകളും പാടുകളും പോകാനായി, ആര്യവേപ്പില അരച്ച് ഇതില്‍ അല്‍പം കട്ടത്തൈര് കൂടി ചേര്‍ത്ത് മുഖത്ത് തേക്കാം. നന്നായി ഉണങ്ങിയ ശേഷം പച്ചവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

LIVE NEWS - ONLINE

  • 1
    21 mins ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    2 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    13 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    14 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    17 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    17 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    18 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    20 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    20 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല