Sunday, October 20th, 2019

ഡ്രമാറ്റിക്കല്‍ ആര്‍ട്‌സില്‍ ഡിപ്‌ളോമ

    ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡ്രമാറ്റിക്കല്‍ ആര്‍ട്‌സ് ത്രിവത്സര ഡിപ്‌ളോമ കോഴ്‌സില്‍ (2014 – 17) പ്രവേശത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. നാടകാഭിനയം, സംവിധാനം, രംഗസജ്ജീകരണം തുടങ്ങി നാടകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഫഷനലുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. അംഗീകൃത സര്‍വകലാശാല ബിരുദവും കുറഞ്ഞത് ആറ് നാടകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ഇംഗഌഷിലും ഹിന്ദിയിലും നല്ല പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2014 ജൂലൈ ഒന്നിന് 20 ല്‍ … Continue reading "ഡ്രമാറ്റിക്കല്‍ ആര്‍ട്‌സില്‍ ഡിപ്‌ളോമ"

Published On:Mar 4, 2014 | 1:31 pm

National School of Drama Full

 

 
ന്യൂഡല്‍ഹി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഡ്രമാറ്റിക്കല്‍ ആര്‍ട്‌സ് ത്രിവത്സര ഡിപ്‌ളോമ കോഴ്‌സില്‍ (2014 – 17) പ്രവേശത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. നാടകാഭിനയം, സംവിധാനം, രംഗസജ്ജീകരണം തുടങ്ങി നാടകവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രഫഷനലുകളെ പരിശീലിപ്പിച്ചെടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. അംഗീകൃത സര്‍വകലാശാല ബിരുദവും കുറഞ്ഞത് ആറ് നാടകങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത ഇംഗഌഷിലും ഹിന്ദിയിലും നല്ല പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2014 ജൂലൈ ഒന്നിന് 20 ല്‍ കുറയാനും 30 ല്‍ കൂടാനും പാടില്ല. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. ആകെ 26 സീറ്റാണുള്ളത്. ഇതില്‍ നാലെണ്ണം പട്ടികജാതിക്കാര്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും അഞ്ച് എണ്ണം ഒ.ബി.സി.ക്കും സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് ഈ രംഗത്തുള്ള അഭിരുചിയും താല്‍പര്യവും വിദഗ്ധസമിതി വിലയിരുത്തും. യോഗ്യരായി സമിതി തെരഞ്ഞെടുക്കുന്നവര്‍ ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളൂരു, മുംബൈ, ഗുവാഹതി എന്നിവിടങ്ങളിലെവിടെയെങ്കിലും പ്രാഥമിക ടെസ്റ്റിനും ശബ്ദപരിശോധനാ ടെസ്റ്റിനും ഹാജരാകണം. ഇതില്‍ വിജയിക്കുന്നവരെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടത്തുന്ന അഞ്ചു ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുപ്പിക്കും. ഇതിന് രണ്ടാം കഌസ് യാത്രാക്കൂലി നല്‍കുന്നതാണ്. ശില്‍പശാലയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രവേശത്തിന് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവര്‍ക്കും ചെലവിലേക്കായി പ്രതിമാസം 6000 രൂപ വീതം ലഭിക്കും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 250 രൂപയുടെ ഡല്‍ഹിയില്‍ മാറാവുന്ന ക്രോസ് ചെയ്ത ഡി.ഡി സഹിതം

The Academic Section,
National School of Drama,
Bahawalpur House,
Bhagwandas Road,
New Delhi – 110 001 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ മാര്‍ച്ച് 30 വരെ തപാലില്‍ ലഭിക്കും.
അപേക്ഷാഫോറം www.nsd.gov.in സൈറ്റില്‍നിന്ന് മാര്‍ച്ച് 20 വരെ ഡൗണ്‍ ലോഡ് ചെയ്തും എടുക്കാം.

LIVE NEWS - ONLINE

  • 1
    1 hour ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    12 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    14 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    17 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    17 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    21 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    21 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    21 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    21 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല