Tuesday, April 7th, 2020

ദേശീയ വനിത ബോക്‌സിംഗ്; നാല് മലയാളി താരങ്ങള്‍ പ്രീ ക്വാര്‍ട്ടറില്‍

ശീതള്‍ ഷാജിയും കെ.എ. ഇന്ദ്രജയും ദിവ്യ ഗണേശും എതിരാളികളെ ഇടിച്ചുവീഴ്ത്തിയാണ് ജയിച്ചുകയറിയത്.

Published On:Dec 4, 2019 | 9:30 am

കണ്ണൂര്‍: ഇടിക്കൂട്ടില്‍ ഗര്‍ജനം മുഴക്കിയ നാലു കേരള താരങ്ങള്‍ കൂടി ദേശീയ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ റിംഗില്‍ ആതിഥേയരുടെ പ്രതീക്ഷയായ ശീതള്‍ ഷാജിയും കെ.എ. ഇന്ദ്രജയും ദിവ്യ ഗണേശും എതിരാളികളെ ഇടിച്ചുവീഴ്ത്തിയാണ് ജയിച്ചുകയറിയത്. നിസി ലൈസി തമ്പിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ച മറ്റൊരു താരം. ഇതോടെ ഇതുവരെ റിംഗിലിറങ്ങിയ എട്ടില്‍ ആറുപേരും ആദ്യ റൗണ്ട് പിന്നിട്ടു. അതേ സമയം, രണ്ട് മലയാളി താരങ്ങള്‍ ആദ്യ റൗണ്ടില്‍ തോറ്റുമടങ്ങി. ആര്‍.കെ. സിന്‍ഷയും ജോഷ്മി ജോസും.
ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനമായ ഇന്നലെ ആതിഥേയ താരങ്ങള്‍ ഉജ്ജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ദേശീയ താരമായ ഇന്ദ്രജ, അസമിന്റെ ഗിറ്റിമോനി ഗഗോയിയെ കീഴടക്കി. ആദ്യ റൗണ്ടില്‍ പതിയെ തുടങ്ങിയ ഇന്ദ്രജ രണ്ടാം റൗണ്ടില്‍ ആധിപത്യം സ്ഥാപിച്ചു. ശക്തമായ ഇടികളേറ്റ എതിരാളി മൂന്നാം റൗണ്ടിന്റെ തുടക്കത്തില്‍തന്നെ തോല്‍വി സമ്മതിക്കുകയായിരുന്നു. ലൈറ്റ് ഹെവിവെയ്റ്റില്‍ തുടക്കം മുതല്‍ ഇടിച്ചുകയറിയ ശീതള്‍, മഹാരാഷ്ട്രയുടെ റുതുജ ദേവകറിനെ രണ്ടാം റൗണ്ടില്‍ തന്നെ നിഷ്പ്രഭയാക്കി. ലൈറ്റ് വെയ്റ്റില്‍ തെലങ്കാനയുടെ ലക്ഷ്മി പ്രത്യൂഷ, ദിവ്യ ഗണേശിന് എതിരാളിയേ ആയില്ല. ആദ്യ റൗണ്ടില്‍ തന്നെ ദിവ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ബാന്റം വെയ്റ്റില്‍ നിസി, തമിഴ്‌നാടിന്റെ വി. വിനോദിനിയെ തോല്‍പിച്ചു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    മരുന്ന് കയറ്റുമതിക്ക് ഇന്ത്യ തയ്യാറായില്ലെങ്കിൽ തിരിച്ചടിക്കും: അമേരിക്കയുടെ മുന്നറിയിപ്പ്

  • 2
    14 mins ago

    കണ്ണൂരിൽ നായാട്ടിന് പോയ സംഘത്തിലെ ആൾ വെടിയേറ്റ് മരിച്ചു

  • 3
    21 mins ago

         നടൻ ശശി കലിംഗ അന്തരിച്ചു

  • 4
    19 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 5
    20 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 6
    20 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 7
    20 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 8
    21 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 9
    21 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു