Saturday, November 16th, 2019

നദാല്‍ ഇനി മരിയയുടെ സ്വന്തം

വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല.

Published On:Oct 15, 2019 | 9:46 am

ലണ്ടന്‍: 2005ലാണ് സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ആദ്യ ഗ്രാന്‍സ്ലാം കിരീടം നേടിയത്. അന്ന് മുതല്‍ പ്രണയിനി മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോ നദാലിനൊപ്പമുണ്ട്. നീണ്ട 14 വര്‍ഷത്തെ പ്രണയത്തിനു ശേഷം മരിയയുമായുള്ള വിവാഹം പ്രഖ്യാപിച്ചിരിക്കുകയാണ് നദാല്‍. 32കാരനായ നദാല്‍, വിവാഹിതനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസം എല്ലാവരെയും അറിയിച്ചിരുന്നു.
വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല. സെസ്‌ക എന്നു വിളിപ്പേരുള്ള മരിയ ഫ്രാന്‍സിസ്‌ക നദാലിന്റെ നാട്ടുകാരിയാണ്. ബാങ്കിംഗ് രംഗത്ത് ജോലിചെയ്തിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. 2005 മുതല്‍ പ്രണയത്തിലാണെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ മരിയ ഉണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 2
    8 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 3
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 4
    11 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 5
    11 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 6
    13 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 7
    13 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല

  • 8
    15 hours ago

    മുഖ്യമന്ത്രിക്ക് രാജ്യതലസ്ഥാനത്തും സുരക്ഷ വര്‍ധിപ്പിച്ചു

  • 9
    15 hours ago

    യുവതികളെ തടയാന്‍ പമ്പയില്‍ ചെക്ക് പോസ്റ്റ് ഉണ്ടാവില്ല: ഡിജിപി