Saturday, May 30th, 2020

മസ്‌ക്കറ്റ് പെണ്‍വാണിഭ കേസ് ഒതുക്കാന്‍ ശ്രമം

കൊല്ലം : മസ്‌ക്കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കൊല്ലം സ്വദേശിനിയായ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്നും ഏതു ഭീഷണിയെ അതിജീവിച്ചും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കു മസ്‌ക്കറ്റില്‍ കൊണ്ടുപോയ ശേഷം യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ പേരൂര്‍ സ്വദേശിനിയായ റഹിയാനത്ത്, രമാവതി, കണ്ണൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം … Continue reading "മസ്‌ക്കറ്റ് പെണ്‍വാണിഭ കേസ് ഒതുക്കാന്‍ ശ്രമം"

Published On:Sep 25, 2013 | 7:04 pm

കൊല്ലം : മസ്‌ക്കറ്റില്‍ വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതികള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കൊല്ലം സ്വദേശിനിയായ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. തനിക്കും തന്റെ കുടുംബത്തിനും ഭീഷണിയുണ്ടെന്നും ഏതു ഭീഷണിയെ അതിജീവിച്ചും കേസുമായി മുന്നോട്ടുപോകുമെന്നും യുവതി ഒരു സ്വകാര്യ ചാനലിനോടു പറഞ്ഞതായാണ് റിപ്പോര്‍ട്ട്. വീട്ടുജോലിക്കു മസ്‌ക്കറ്റില്‍ കൊണ്ടുപോയ ശേഷം യുവതിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ പേരൂര്‍ സ്വദേശിനിയായ റഹിയാനത്ത്, രമാവതി, കണ്ണൂര്‍ സ്വദേശി അഷ്‌റഫ് എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച കൊല്ലം കിളിക്കൊല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലെ പ്രതികളാണ് അഭിഭാഷകന്‍ വഴിയും ബന്ധുക്കള്‍ വഴിയും പരാതിക്കാരിക്കു ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒന്നര ലക്ഷം രൂപവരെ ഇതുവരെ വാഗ്ദാനം ചെയ്തായി പരാതിക്കാരിയായ യുവതി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    9 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    13 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    13 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    13 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി