Thursday, October 22nd, 2020

മലയാറ്റൂരിലെ സ്ഫോടനം: പാറമട ഉടമയ്ക്കും നടത്തിപ്പുകാരനുമെതിരെ നരഹത്യയ്ക്ക് കേസ്

അപടകത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു

Published On:Sep 21, 2020 | 1:16 pm

എറണാകുളം; മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ പാറമട ഉടമ റോബിന്‍സണ്‍, നടത്തിപ്പുകാരന്‍ ബെന്നി എന്നിവര്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. നരഹത്യയ്ക്ക് പുറമേ, അനധികൃതമായി സ്ഫോടക വസ്തു കൈവശംവെച്ചതിനുള്ള കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. അപടകത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് മലയാറ്റൂര്‍ ഇല്ലിത്തോട്ടിലെ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ വന്‍ സ്ഫോടനം നടന്നത്.
പാറമടയിലെ വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. അപകടത്തില്‍ മരിച്ച തൊഴിലാളികളെയും ഇവിടെ പാര്‍പ്പിക്കുകയായിരുന്നു. ഈ കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉടമകള്‍ക്ക് നല്‍കിയിരുന്നില്ല. അപകടസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടത്തില്‍ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസന്‍സ് അനുവദിച്ചിരുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പാറമടയുടെ ലൈസന്‍സ് സംബന്ധിച്ചും ആക്ഷേപമുണ്ട്. സംഭവത്തില്‍ പൊലീസിന് പുറമേ റവന്യൂ വകുപ്പും അന്വേഷണം നടത്തും. തഹസില്‍ദാര്‍ക്കാണ് അന്വേഷണച്ചുമതല.

LIVE NEWS - ONLINE

  • 1
    3 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    9 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    11 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല