Monday, April 6th, 2020

കുടുംബ വഴക്ക്; അച്ഛന്‍ മകനെ വെട്ടിക്കൊന്നു

പുലര്‍ച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു.

Published On:Jan 15, 2020 | 9:43 am

പാലക്കാട്: കണ്ണമ്പ്ര പരുവാശേരില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടില്‍ മത്തായിയുടെ മകന്‍ ബേസില്‍ (36) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് മത്തായി ബേസിലിനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതില്‍ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
പുലര്‍ച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മത്തായിയെ (58) അറസ്റ്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    കര്‍ണാടകയുടേത് മൗലികാവകാശ ലംഘനം; കേരളം സുപ്രിംകോടതിയില്‍

  • 2
    10 hours ago

    പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് തോമസ് ഐസക്

  • 3
    10 hours ago

    മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് വാർണിഷ് കുടിച്ച് മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു

  • 4
    10 hours ago

    വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

  • 5
    11 hours ago

    കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു

  • 6
    11 hours ago

    കാസര്‍കോട് കോവിഡ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു

  • 7
    11 hours ago

    കാസര്‍ഗോഡ്-കര്‍ണാടക അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന് യെദിയൂരപ്പ;മംഗളൂരുവിലെ ജനങ്ങളുടെ സുരക്ഷയാണ് വലുത്

  • 8
    12 hours ago

    ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും തീവ്രബാധിത ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരും; കേരളത്തില്‍ കോഴിക്കോടടക്കം ഏഴ് ജില്ലകളില്‍ ഒരുമാസം കൂടി നിയന്ത്രണം, പൊതുഗതാഗതത്തിനും നിരോധനം

  • 9
    12 hours ago

    ലോക്ക്ഡൗണിണ് ശേഷവും എട്ട് ജില്ലകളില്‍ നിയന്ത്രണം തുടര്‍ന്നേക്കും